ഓഹരി വിപണിയില്‍ കുതിപ്പ്, നിഫ്റ്റി 8600 ഭേദിച്ചു

വ്യാഴം, 16 ജൂലൈ 2015 (16:01 IST)
ഓഹരി സൂചികകള്‍ മൂന്ന് മാസത്തെ മികച്ച ഉയരം കുറിച്ചു. സെന്‍സെക്‌സ് 28400ന് മുകളിലെത്തുകയും നിഫ്റ്റി 8600 ഭേദിക്കുകയും ചെയ്തു.

247.83 പോയന്റ് നേട്ടത്തില്‍ 28446.12ലും നിഫ്റ്റി 84.25 പോയന്റ് ഉയര്‍ന്ന് 8608.05ലുമാണ് ക്ലോസ് ചെയ്തത്. 1552 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1266 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ആക്‌സിസ് ബാങ്ക്, ഭേല്‍, എച്ച്ഡിഎഫ്‌സി, സിപ്ല, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയവ നേട്ടത്തിലും വേദാന്ത, വിപ്രോ, ഹീറോ, എംആന്റ്എം, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

വെബ്ദുനിയ വായിക്കുക