അസഹിഷ്ണുത വിഷയത്തില്‍ മനസുതുറന്ന് ബോളിവുഡ് താരം ഷാരുഖ് ഖാന് വീണ്ടും രംഗത്ത്. താന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ ചിത്രമായ ദില്‍വാലയെ അസഹിഷ്ണതയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പിടികൂടി. ഇനിയൊരിക്കലും രാഷട്രീയവും മതപരവുമായ കാര്യങ്ങളില്‍ അഭിപ്രായം പറയില്ലെന്നും താരം പറഞ്ഞു.
ഇന്‍ക്രഡിബില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അമ്പാസിഡര്‍ സ്ഥാനത്തു നിന്ന് എന്തുകൊണ്ടാണ് താങ്കളെ ഒഴിവാക്കിയതെന്ന ചോദ്യത്തിന് അത്തരം ചോദ്യങ്ങളും വിവാദങ്ങളും വേണ്ടെന്നാണ് ഷാരുഖ് പറഞ്ഞത്. പൊലീസ് സുരക്ഷ കുറച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ച ആ കോണ്‍സ്റ്റബിള്‍മാരെ മിസ് ചെയ്യുന്നുവെന്നാണ് താരം പ്രതികരിച്ചത്.