2015നും 16നും ഇടയ്‌ക്ക് ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റിയില്‍ (ജെഎൻയു) നിന്നും ലൈംഗികാതിക്രമം സംബന്ധിച്ച 39 പരാതികൾ ലഭിച്ചെന്ന് റിപ്പോര്‍ട്ട്. ഇതാദ്യമായാണ് ജെഎൻയുവിൽ നിന്ന് ഇത്രയധികം പരാതികൾ ലഭിക്കുന്നത്. 2014-15 ൽ ഇത്തരത്തില്‍ 26 പരാതികളാണ് ലഭിച്ചത്. 2013-14 വർഷത്തിലും 25 പരാതികള്‍ ലഭിച്ചിരുന്നു.
രണ്ട് വർഷത്തിനിടെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ ലൈംഗിക അതിക്രമ പരാതികൾ ലഭിച്ചത് ജെഎൻയുവിൽ നിന്നാണെന്ന് കഴിഞ്ഞ ഡിസംബറിൽ മാനവ വിഭവ ശേഷി മന്ത്രിയായിരുന്ന സ്‌മൃതി ഇറാനി പാർലമെന്റിനെ അറിയിച്ചിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരാതികൾ കൈകാര്യം ചെയ്യുന്ന സമിതി (ജിഎസ്സിഎഎസ്എച്)യുടെ വാർഷിക റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകൾ ഉള്ളത്.