കറാച്ചിയിൽനിന്നു രണ്ടു ബോട്ടുകൾ ഇന്ത്യൻ തീരത്തേക്ക്, ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളിൽ എന്താണ് സംഭവിക്കുന്നത്

Webdunia
തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (20:12 IST)
ഉറിയിലെ തിരിച്ചടിക്ക് ഇന്ത്യ പകരം വീട്ടിയതോടെ താറുമാറായ ഇന്ത്യ പാകിസ്ഥാന്‍ ബന്ധം കൂടുതല്‍ തകരുന്നു. പാകിസ്ഥാനില്‍ നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടു ബോട്ടുകൾ ഇന്ത്യൻ തീരത്തേക്കു വരുന്നതായി മൾട്ടി ഏജൻസി സെന്ററിന്റെ മുന്നറിയിപ്പ് ലഭിച്ചു.

കറാച്ചിയിൽനിന്നു ബോട്ടുകൾ പുറപ്പെട്ട രണ്ടു ബോട്ടുകള്‍ ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളിൽ എത്തിച്ചേരാനാണ് സാധ്യത. ഇതിനാല്‍ ഇരു തീരങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞദിവസം, ഗുജറാത്ത് അതിർത്തിയിൽ പാകിസ്‌ഥാൻ ബോട്ട് പിടികൂടിയിരുന്നു. ഇതിലുണ്ടായിരുന്ന ഒമ്പതു പേരെയും അറസ്റ്റ് ചെയ്തു.

അതിനിടെ അതിർത്തിയിൽ പാക് സൈന്യം തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘനം നടത്തുന്നുണ്ട്. ഇതിനാല്‍ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിൽ ചർച്ച നടത്തി.
Next Article