ബെംഗളൂരുവിൽ അമിതവേഗതയിലെത്തിയ കാർ പോസ്റ്റിലിടിച്ച സംഭവത്തിൽ മരണം ഏഴായി, മരിച്ചവരിൽ ഡിഎംകെ എംഎൽഎയുടെ മകനും മരുമകളും

ചൊവ്വ, 31 ഓഗസ്റ്റ് 2021 (12:58 IST)
ബെംഗളൂരുവിൽ അമിതവേഗതയിലെത്തിയ ഓഡി കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഏഴുമരണം.ബെംഗളൂരുവിന്‍റെ തെക്കുകിഴക്കൻ ഭാഗമായ കോരമംഗല പ്രദേശത്ത്  വെളുപ്പിന്​ 2.30ഓടെയായിരുന്നു അപകടം. ഓഡി ക്യു3 മോഡൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷം സമീപത്തെ കെട്ടിടത്തിന്റെ ചുവരിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
 
അപകടത്തിൽ 3 സ്ത്രീകളടക്കം ഏഴുപേരാണ് മരണപ്പെട്ടത്. തമിഴ്നാട്ടിലെ ഹൊസുർ മണ്ഡലത്തിലെ ഡിഎംകെ എം എൽ എയായ വൈ പ്രകാശിന്റെ കരുണ സാഗർ, ഭാര്യ ഡോ. ബിന്ദു എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവർക്ക് പുറമെ ഇഷിത, ഡോ. ധനുഷ, അക്ഷയ ഗോയൽ, ഉത്സവ്, രോഹിത് എന്നിവരാണ് മരിച്ചത്.
 
കാറിൽ യാത്ര ചെയ്‌തിരുന്ന ആറുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. കാറിന്റെ എയർ ബാഗ് തുറന്നിരുന്നില്ലെന്നും ഇതാണ് യാത്രക്കാരെല്ലാം മരിക്കുന്നതിന് കാരണമായതെന്നും ഔദുഗോഡി ട്രാഫിക് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്‌തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍