കൊവിഡ് വാക്സിൻ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്ന് യുവാവ്; 100 കോടിയുടെ മാന‌നഷ്ടക്കേസ് നൽകി സെറം ഇൻസ്റ്റിറ്റ്യൂട്ട്

Webdunia
തിങ്കള്‍, 30 നവം‌ബര്‍ 2020 (09:27 IST)
ചെന്നൈ: പരീക്ഷണത്തിന്റെ ഭാഗമായി കൊവിഷിൽഡ് വാക്സിൻ സ്വീകരിച്ച തനിയ്ക്ക് നാഡി സംബന്ധമായ പ്രശ്നം ഉണ്ടായി എന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണം എന്നും ആവശ്യപ്പെട്ട യുവാവിനെതിരെ 100 കോടിയുടെ മാന നഷ്ടക്കേസ് ഫയൽ ചെയ്ത് സെറം ഇൻസ്റ്റിറ്റ്യൂട്ട്. യുവാവിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും. ലോക പ്രശസ്തമായ കമ്പനിയിൽനിന്നും പണം തട്ടുന്നതിന്റെ ഭാഗം മാത്രമാണ് പരാതിക്കാരന്റെ ആരോപണം എന്നുമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതികരണം.
 
ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന സ്ഥാപനത്തിൽനിന്നുമാണ് പരീക്ഷണത്തിന്റെ ഭാഗമായി ഒക്ടോബർ ഒന്നിന് ബീസിനസ് കൺസൾട്ടന്റായ 40 കാരൻ കൊവിഡ് വാക്സിൻ സ്വീകരിച്ചത്. വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ നാഡി വ്യവസ്ഥയുമായി ബന്ധപ്പെട്ടതും മാനസികവുമായ പ്രശ്നങ്ങൾ നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ് രംഗത്തെത്തിയത്. വാക്സ്നി വിതരണം നിർത്തിവയ്ക്കണം എന്നും യുവാവ് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
 
പരാതിക്കാരന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്കയുണ്ട്, എന്നാൽ ഇത് വാക്സിൻ സ്വീകരിച്ചതിന്റെ ഫലമായി ഉണ്ടായതല്ല എന്നായിരുന്നു സെറം ഇൻസ്റ്റിറ്റ്യട്ടിന്റെ വിശദീകരണം. പരാതി വ്യാജമാണെന്ന് ഡ്രഗ് കൺട്രോൾ ജനറലിനും, ആരോഗ്യ മന്ത്രാലയത്തിനും അറിയാം എന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. പരാതിക്കാരന്റെ ആരോഗ്യപ്രശ്നവും വാക്സിൻ പരീക്ഷണവും തമ്മിൽ ബന്ധമില്ലെന്നാണ് ഐ‌സിഎംആറും വ്യക്തമാക്കിയിരിയ്ക്കുന്നത്. വാക്സിന്റെ അടിയന്തര ഉപയോത്തിന് അനുമതി തേടുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ആഡാർ പുനെവാല വ്യക്തമാക്കിയതിന് പിന്നാലെയാണ് വാക്സിൻ വിതരണം നിർത്തിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് യുവാവ് രാംഗത്തെത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article