വിജിലൻസ് റെയ്‌ഡിന് വന്നാൽ കയറ്റേണ്ട, കെഎസ്എഫ്ഇയ്ക്ക് ധമന്ത്രിയുടെ നിർദേശം

തിങ്കള്‍, 30 നവം‌ബര്‍ 2020 (07:42 IST)
തിരുവനന്തപുരം: ചട്ടപ്രകാരമല്ലാതെ വിജിലൻസ് ഉദ്യോഗസ്ഥർ റെയ്ഡിന് വന്നാൽ ശാഖകളിലേയ്ക്ക് കയറ്റരുതെന്ന് കെഎസ്എഫ്ഇയ്ക്ക് നിർദേശം നൽകി ധനമന്ത്രി തോമസ് ഐസക്. അതുകൊണ്ട് ഉണ്ടാകുന്ന പ്രത്യാഘാതം താൻ നോക്കിക്കോള്ളാം എന്നും ധനമന്ത്രി പറഞ്ഞു, വിവാദ റെയ്ഡിന് പിന്നാലെ ശനിയാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് കടുത്ത നിർദേശം തന്നെ ധനമന്ത്രി നൽകിയത്.
 
ഒരു ധനകാര്യ സ്ഥാപനത്തിൽ പെട്ടന്ന് കൂട്ടത്തോടെ റെയ്ഡ് നടത്തുന്നത് ആ സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കാൻ മാത്രമേ ഉപകരിയ്ക്കു. ഏതെനിലും പരാതികളുടെ അടിസ്ഥാനത്തിൽ പരിശോധനകളാവാം, പക്ഷേ അത് കെഎസ്എഫ്ഇ മാനേജുമെന്റിനെ അറിയിയ്ക്കണം. എവിടെയൊക്കെ പരിശോധന നടത്തണം എന്നതും അറിയിയ്ക്കണം. അല്ലാതെ കൂട്ടത്തോടെ മിന്നൽ പരിശോധന നടത്തുകയല്ല വേണ്ടത്. അങ്ങനെ ആരെങ്കിലും പരിഓധനയ്ക്ക് വന്നാൽ ഓഫീസുകളിൽ കയറ്റരുത്. മന്ത്രി യോഗത്തിൽ പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍