വീണ്ടും സെല്‍ഫിയെടുക്കുന്നതിനിടെ മരണം. ജപ്പാന്‍കാരനായ വിനോദ സഞ്ചാരി ഹിഡേറ്റ യുവേദൊ(66) ആണ് താജ്മഹലില്‍ സെല്‍ഫിയെടുക്കുന്നതിനിടയില്‍ മരിച്ചത്.
റോയല്‍ ഗെയ്റ്റിലെ മാര്‍ബിള്‍ ശവകുടീരത്തിലേക്ക് എത്താനുള്ള പടികളില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ യുവേദൊയ്ക്ക് ഹൃദയ ഭാഗത്ത് വേദന അനുഭവപ്പെടുകയും തുടര്‍ന്നു പടികളില്‍ നിന്നു വഴുതി വീഴുകയായിരുന്നു. തലയ്ക്കു ഗുരുതരമായി ക്ഷതമേറ്റ യുവേദൊയെ ഉടന്‍ സമീപമുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണെന്നാണ് മരണകാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. യുവേദൊയുടെ മരണവിവരം ജപ്പാന്‍ എംബസിയെ അറിയിച്ചിട്ടുണ്ട്. മൂന്നു വിനോദ സഞ്ചാരികള്‍ക്കൊപ്പമാണ് ഹിഡേറ്റ താജ്മഹല്‍ സന്ദര്‍ശിക്കാനായി ആഗ്രയില്‍ എത്തിയത്.