പ്രേമനൈരാശ്യം: പ്രമുഖ ടിവി ചാനല്‍ അവതാരക ആത്മഹത്യ ചെയ്തു

Webdunia
ബുധന്‍, 16 മാര്‍ച്ച് 2016 (12:13 IST)
തെലുങ്കിലെ പ്രമുഖ മ്യൂസിക് ടെലിവിഷന്‍ ചാനലായ ജെമിനി ടിവി അവതാരക നിരോഷ (23)യെ ഹോസ്റ്റല്‍ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സെക്കന്ദരാബാദിലെ ഹോസ്റ്റല്‍ മുറിയിയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ നിരോഷയെ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പ് നിരോഷ ഫോണ്‍ ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. നിരോഷയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പ്രേമനൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ചില തെലുങ്ക് ചാനലുകളുടെ റിപ്പോര്‍ട്ടറായി ജോലി ചെയ്തിട്ടുള്ള നിരോഷ അടുത്തിടെയാണ് ചാനലില്‍ അവതാരകയായത്. എ ബി എന്‍, ടിവി 6 എന്നീ ചാനലുകളിലും അവതാരകയായിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ മല്ലേശ്വരം സ്വദേശിയാണ് മരിച്ച നിരോഷ.