ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീം കോടതി

ചൊവ്വ, 29 ജൂണ്‍ 2021 (13:47 IST)
ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ജൂലൈ 31നകം നടപ്പിലാക്കണമെന്ന് സുപ്രീം കോടതി. കുടിയേറ്റ തൊഴിലാളികളുടെ കണക്കെടുപ്പും ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടു‌ള്ള പോർട്ടൽ തുടങ്ങണമെന്നാണ് നിർദേശം. 
 
ഈ വിവരങ്ങൾ രേഖപ്പെടുത്താൻ എന്തുകൊണ്ടാണ് കേന്ദ്രം വീഴ്‌ച്ച വരുത്തുന്നതെന്ന് ആരാഞ്ഞ കോടതി തൊഴിലാളികൾക്ക് റേഷൻ വിതരണം ഉറപ്പാക്കണമെന്നും നിർദേശിച്ചു. കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷ്യ സുരക്ഷയും സാമ്പത്തിക സഹായവും ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദേശം നൽകിയത്. തൊഴിലാളികൾക്കുള്ള സമൂഹ അടുക്കളകൾ നിലവിലെ സാഹചര്യം മാറുന്നത് വരെ തുടരണമെന്നും കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍