ഇന്ത്യക്കാരില്‍ ദേശാഭിമാനം ജ്വലിപ്പിച്ച ധീര വിപ്ലവകാരിയാണ് വിനായക ദാമോദര സവർക്കറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സവര്‍ക്കര്‍ ഓര്‍മ്മദിവസമായ ഇന്ന് രാവിലെ പാർലമെന്റ് മന്ദിരത്തിലെ സവർക്കറുടെ ചിത്രത്തിൽ പ്രണാമം അർപ്പിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ചരിത്രത്തിന് മഹത്തായ സംഭാവനകൾ നൽകിയ ആളാണ് വീര സവർക്കർ. രാജ്യത്തൊടുള്ള അദമ്യമായ സ്നേഹം ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ അദ്ദേഹത്തിന് പ്രചോദനമായതായും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ പാർലമെന്റ് മന്ദിരത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ ലോക സഭാ സ്പീക്കർ, സുമിത്ര മഹാജൻ ,ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ്, ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി തുടങ്ങിയവരും പങ്കെടുത്തു. കഴിഞ്ഞ 10 വര്‍ഷമായി സവര്‍ക്കര്‍ ജ്യന്തി കേന്ദ്രസര്‍ക്കാര്‍ ആഘോഷിച്ചിരുന്നില്ല. എന്നാല്‍ മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ഈ ആഘോഷം തിരികെ കൊണ്ടുവരികയായിരുന്നു.