ശാരദാ ചിട്ടി തട്ടിപ്പ് അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സിപിഎം നേതാവ് റാബിന്‍ ദേവിനും തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുവേന്ദു അധികാരിക്കും സിബിഐ നിര്‍ദേശം നല്‍കി. ഈസ്റ്റ് മിഡ്നാപൂരിലെ താംലുക്കില്‍ നിന്നുള്ള എംപിയാണ് സുവേന്ദു.
റാബിന്‍ ദേബ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകുന്നത് സംബന്ധിച്ച് തനിക്ക് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സുവേന്ദുവിന്റെ നിലപാട്. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം ലഭിച്ച കാര്യം ദേബ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ ഹാജരാകുമെന്ന് റാബിന്‍ ദേബ് പറഞ്ഞു.