‘ആപ്പിള്‍ പോലെ ചുവന്ന കവിളുള്ള നിങ്ങള്‍ ഇവിടെയുള്ളപ്പോള്‍ എന്തിനാണ് ഈ വെണ്ണ’; നഴ്‌സിന്റെ സൌന്ദര്യത്തെ പുകഴ്ത്തിയ ആള്‍ ദൈവം ആസാറാം ബാപ്പു വിവാദത്തില്‍

Webdunia
ചൊവ്വ, 27 സെപ്‌റ്റംബര്‍ 2016 (15:42 IST)
ആള്‍ ദൈവം ആസാറാം ബാപ്പു വീണ്ടും വിവാദത്തില്‍. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ അവിടെയുള്ള നഴ്‌സിന്റെ സൌന്ദര്യത്തെ പുകഴ്ത്തിയാണ് ബാപ്പു വീണ്ടും വിവാദ നായകനായി മാറിയിരിക്കുന്നത്.
 
ബാപ്പുവിനുള്ള പ്രഭാത ഭക്ഷണവുമായി വന്ന നഴ്‌സിനോടാണ് ബാപ്പു അശ്ലീല ചുവയില്‍ സംസാരിച്ചത്. ബാപ്പുവിനുള്ള ബ്രഡ്ഡും വെണ്ണയുമായി എത്തിയതായിരുന്നു നഴ്സ്. ‘നിങ്ങള്‍ ഇവിടെയുള്ളപ്പോള്‍ എന്തിനാണ് ഈ വെണ്ണ’, ‘ആപ്പിള്‍ പോലെ ചുവന്ന കവിളുള്ള നിങ്ങള്‍ കശ്മീരിയാണല്ലേ’ എന്നായിരുന്നു ബാപ്പു ചോദിച്ചത്. 
 
ജോഥ്പൂരിലെ ആശ്രമത്തില്‍ വച്ച് അവിടുത്തെ അന്തേവാസിയായ 16കാരിയെ മാനഭംഗപ്പെടുത്തിയ കേസിലാണ് ബാപ്പുവിനെ അറസ്റ്റു ചെയ്തത്. പോക്‌സോ വകുപ്പ്പ്രകാരമായിരുന്നു അറസ്റ്റ്. ബാപ്പുവിനെ ജോഥ്പൂരിലെ ജയിലിലാണ് ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്.
Next Article