ജയാപൂര്‍ ഗ്രാമത്തെ മോഡി ദത്തെടുത്തു

Webdunia
വെള്ളി, 7 നവം‌ബര്‍ 2014 (16:28 IST)
ഗ്രാമങ്ങളെ മാതൃകാ ഗ്രാമങ്ങളാക്കുന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച സന്‍സദ് ആദര്‍ശ് ഗ്രാം യോജനയ്ക്ക് തുടക്കമായി.  ഉത്തര്‍പ്രദേശിലെ തന്റെ മണ്ഡലമായ വാരാണസിയിലെ ജയാപൂര്‍ ഗ്രാമത്തെ ദത്തെടുത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി മാതൃകാ ഗ്രാമ പദ്ധതിക്ക് തുടക്കമിട്ടത്. രണ്ടു ദിവസത്തെ വാരാണസി സന്ദര്‍ശനത്തിനെത്തിയ വേളയില്‍ ജയാപൂരില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഗ്രാമത്തെ ദത്തെടുക്കുന്നതായി മോഡി പ്രഖ്യാപിച്ചത്. വാരാണസിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ജയാപൂര്‍ ഗ്രാമം.

താനല്ല ജയാപൂരിനെ ദത്തെടുത്തത്, ജയാപൂര്‍ തന്നെയാണ് ദത്തെടുത്തത് എന്നുമാണ് മൊഡി ചടങ്ങില്‍ പറഞ്ഞത്. ഇന്ത്യയിലെ ചില ഗ്രാമങ്ങളില്‍ പെണ്‍കുട്ടിയുടെ ജനനം ആ കുടുംബത്തെ വിഷമത്തിലാഴ്ത്താറുണ്ട്. എന്നാല്‍ ജയാപൂര്‍ പെണ്‍കുട്ടികളുടെ ജനനത്തെ സന്തോഷത്തോടെയായിരിക്കും സ്വീകരിക്കുകയെന്നും മോഡി പറഞ്ഞു.

തന്നെ ഒരു ജനസേവകനായിട്ട് കാണണം. സന്‍സദ് ആദര്‍ശ് ഗ്രാമം പദ്ധതി എംപിമാര്‍ക്കു വേണ്ടിയാണ് നടപ്പിലാക്കിയത്. അതില്‍ ഞാനും ഭാഗമാണ്. വളരെക്കാലങ്ങള്‍ക്കു മുന്‍പേതന്നെ ജയാപൂര്‍ എന്റെ മനസ്സില്‍ ഇടം നേടിയ ഗ്രാമമാണ്. ഒരു എംപിക്ക് ഒരിക്കലും ഒരു ഗ്രാമത്തെ ദത്തെടുക്കാനാവില്ലെന്നും മറിച്ച് ഒരു ഗ്രാമമാണ് എംപിയെ ദത്തെടുക്കുന്നതെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

എല്ലാ പാര്‍ലമെന്റംഗങ്ങളും അവരവരുടെ മണ്ഡലങ്ങളിലെ ഓരോ ഗ്രാമങ്ങള്‍ വീതം ദത്തെടുത്ത് 2016 ല്‍ അവയെ മാതൃക ഗ്രാമങ്ങളാക്കി മാറ്റണം. 2019 ആകുമ്പോള്‍ രണ്ടു ഗ്രാമങ്ങള്‍ കൂടി ദത്തെടുത്ത് ആ ഗ്രാമങ്ങളിലെ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുകയും പൊതുശുചിത്വ നിലവാരം ഉയര്‍ത്തുകയും ചെയ്യണമെന്നും മോഡി ആവശ്യപ്പെട്ടു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.