സഞ്ജയ് ദത്തിന്റെ ജയില്‍ മോചനം ഫെബ്രുവരി 27ന്

Webdunia
ബുധന്‍, 6 ജനുവരി 2016 (12:31 IST)
മുംബൈ സ്‌ഫോടനപരമ്പര  സമയത്ത് അനധികൃതമായി ആയുധങ്ങള്‍ കൈവശം വെച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബോളിവുഡ്  നടന്‍ സഞ്‌ജയ് ദത്ത് അടുത്തമാസം 27ന് മോചിതനാകും. 
 
1993 ലെ മുംബൈ സ്‌ഫോടന പരമ്പര സമയത്ത് സഞ്‌ജയ് ദത്തിന്റെ വീട്ടില്‍ നിന്ന് തോക്ക് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അദ്ദേഹം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതും അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതും. അഞ്ചുവര്‍ഷത്തെ തടവ് പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് മോചനം. യെര്‍വാദ ജയിലില്‍ ആയിരുന്നു ശിക്ഷാകാലാവധിയില്‍ സഞ്‌ജയ് ദത്ത് കഴിഞ്ഞത്.
 
ഫെബ്രുവരി 25ന് ശിക്ഷാകാലാവധി പൂര്‍ത്തിയാകുമെങ്കിലും പരോള്‍ കാലത്ത് കൂടുതല്‍ ദിവസം പുറത്തായിരുന്നതിനാലാണ് രണ്ടുദിവസം കൂടി അധികം ജയില്‍ശിക്ഷ അനുഭവിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവില്‍ മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി രഞ്ജിത് പാട്ടീല്‍ ഒപ്പുവെച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ തിരികെ ഹാജരാകാതിരുന്ന 15 ദിവസത്തെ തടവ് ദത്ത് അനുഭവിക്കേണ്ടെന്നും രഞ്ജിത് പാട്ടീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
 
റിമാന്‍ഡ് കാലാവധിക്കു ശേഷം തിരികെ ജയിലില്‍ ഹാജരാകാന്‍ വൈകിയത് ഉദ്യോഗസ്ഥരുടെ വീഴ്ചമൂലമാണു ജയിലില്‍ ഹാജരാകാന്‍ വൈകിയത് എന്നു കഴിഞ്ഞ ഒക്‌ടോബറില്‍ കണ്ടെത്തിയ പിഴവിനെ തുടര്‍ന്നാണ് ദത്തിന് ഇളവ് ലഭിച്ചത്.  തുടര്‍ന്ന് സഞജയ് ദത്തിന് നാല് ദിവസത്തെ അധിക തടവ് അധികൃതര്‍ ചുമത്തിയിരുന്നു. ഇതിനെതിരെ സഞജയ് ദത്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ശിക്ഷാ കാലാവധിയില്‍ ഇളവ് അനുവദിച്ചത്.