താൻ കഴിക്കാത്ത ലഹരികരുന്നുകൾ ഇല്ലായിരുന്നുവെന്ന് ബോളീവുഡ് താരം സഞ്ജയ് ദത്ത് അറിയിച്ചു. ജയിൽ മോചിതനായ ശേഷം ഇന്ത്യ ടുഡെ കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും ജയിൽ ജീവിതത്തെക്കുറിച്ചും സഞ്ജയ് ദത്ത് മനസ് തുറന്നത്.
അനധികൃതമായി ആയുധങ്ങൾ കൈവശം വച്ചതിനായിരുന്നു സഞ്ജയ് ജയില്‍ ശിക്ഷ അനുഭവിച്ചത്. ഫെബ്രുവരി 25 നായിരുന്നു സഞ്ജയ് ജയിൽ മോചിതനായത്. എന്നാൽ ജയിലിൽ നിന്നും ഇറങ്ങിയിട്ടും തനിയ്ക്ക് പൂർണ സ്വാതനന്ത്ര്യം അനുഭവിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അമ്മ നർഗീസ് ദത്തിന്റെ മരണശേഷമാണ് താൻ മയക്കുമരുന്നുകൾ ഉപയോഗിച്ച് തുടങ്ങിയതെന്നും പിന്നീട് ഉപയോഗിക്കാത്ത ലഹരിമരുന്നുകൾ ഉണ്ടായിരുന്നില്ലെന്നും സഞ്ജയ് പറഞ്ഞു. താൻ എന്താണ് ചെയ്യുന്നതെന്ന് പിതവിന് ആദ്യം അറിയില്ലായിരുന്നെന്നും എന്നാൽ ഒരിക്കൽ എനിക്ക് തന്നെ നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ അച്ഛ്ൻ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് അമേരിക്കയിലെ മയക്കു മരുന്ന് പുനരധിവാസ കേന്ദ്രത്തിലെ ചികിത്സക്കുശേഷമാണ്താൻ മയക്കു മരുന്നിന്റെ ഉപയോഗം പൂര്‍ണ്ണമായി നിര്‍ത്തിയത് എന്നും അദ്ദേഹം പറഞ്ഞു.
ജയിലില്‍ തനിക്ക് വിഐപി പരിഗണനയൊന്നുമല്ലായിരുന്നു. സാധരണ തടവുകാര്‍ അനുഭവിച്ചത് തന്നെയാണ് താനും അനുഭവിച്ചതെന്ന് സഞ്ജയ് ദത്ത് പറയുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയിട്ടും സ്വാതന്ത്ര്യം എന്ന അനുഭവം പുര്‍ണ അര്‍ത്ഥത്തില്‍ അനുഭവിക്കാന്‍ കഴിയുന്നില്ലെന്നും ദത്ത് പറഞ്ഞു. ഏകാന്ത തടവിലായിരുന്നു ഞാന്‍. ജയില്‍ നിങ്ങളുടെ ശരീരത്തെയല്ല അടച്ചിടുന്നതെന്നും അദ്ദേഹം പറഞ്ഞു.