ടെന്നിസ് താരം സാനിയ മിർസയ്ക്കു പ്രഖ്യാപിച്ചിരുന്ന ഖേൽരത്‌ന പുരസ്‌കാരം കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. പാരാലിമ്പ്യൻ എച്ച്.എൻ.ഗിരിഷ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.
2012-ലെ ലണ്ടൻ പാരാലിംപിക്‌സിൽ വെള്ളി മെഡൽ ജേതാവായ ഗിരീഷ തനിക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിക്ക് അർഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയെ സമിപിച്ചത്. ഇതില്‍ തീരുമാനമാകുന്നതുവരെ സാനിയയുടെ പുരസ്കാരം സ്റ്റേ ചെയ്യണമെന്നും ഗിരീഷ ആവശ്യപ്പെട്ടിരുന്നു.
സ്റ്റേ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. വിഷയത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്ര കായികമന്ത്രാലയത്തോട് കോടതി നിർദേശിച്ചിട്ടുണ്ട്.