ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാനോടും സല്മാന് ഖാനോടുമുള്ള ആരാധന കാരണം ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍കാരി ജലന്ധറില്‍ പിടിയില്‍. കറാച്ചിയിൽ നിന്നും ന്യൂഡൽഹിയിലേക്കുള്ള സംഝോത എക്സ്പ്രസിലാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. എന്നാല്‍ മതിയായ രേഖകളില്ലാത്തതിനാല്‍ 27 കാരിയായ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. ഇവര്‍ കറാച്ചി സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. താരങ്ങളെ കാണുന്നതിന് വേണ്ടിയാണ് താന്‍ ഇന്ത്യയിലെത്തിയതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. അടുത്തിടെ ആക്രമണമുണ്ടായ ഗുര്ദാസ്പൂരിന് സമീപത്ത് വച്ചാണ് ഇവര്‍ അറസ്റ്റിലായത് എന്നതിനാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് ലഭിക്കുന്ന സൂചന. യുവതിയെ റയിൽവെ പൊലീസ് അട്ടാരി പൊലീസിന് കൈമാറി. യുവതിയുടെ ഭര്‍ത്താവിന്റെ പേരും സല്മാന് ഖാന് എന്നാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.