ശമ്പളം നല്കാന്‍ ആര്‍ ബി ഐയോട് കറന്‍സി ചോദിച്ചു; ഇതുവരെ മറുപടി കിട്ടിയില്ലെന്ന് ധനമന്ത്രി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ശമ്പളവിതരണം അനിശ്ചിതത്വത്തില്‍
രാജ്യത്ത് രൂക്ഷമായ നോട്ട് ക്ഷാമത്തിനിടെ ശമ്പളവിതരണവും പെന്‍ഷന്‍ വിതരണവും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നു. ഒന്നാം തിയതിയായ നാളെ ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ശമ്പളവും പെന്‍ഷനും തേടി ബാങ്കുകളിലും ട്രഷറികളിലും എത്തും. എന്നാല്‍, ഇതിനെ എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് സംസ്ഥാനസര്‍ക്കാര്‍.
ശമ്പളവിതരണത്തിനായി 1000 കോടി രൂപയുടെ കറന്‍സി സംസ്ഥാനസര്‍ക്കാര്‍ ആര്‍ ബി ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ധനസെക്രട്ടറി ഇന്ന് ഉച്ചകഴിഞ്ഞ് ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തും.
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ പരമാവധി തുക കറന്‍സിയായി തരണമെന്ന് യോഗത്തില്‍ ബാങ്കിങ് മേധാവികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും.