'ചില്ലറ' പ്രശ്നം; നിവിന്‍പോളിയുടെ ‘സഖാവിന്റെ ഷൂട്ടിങ് മാറ്റിവെച്ചു

Webdunia
ചൊവ്വ, 15 നവം‌ബര്‍ 2016 (11:49 IST)
നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കൽ പ്രഖ്യാപനം സിനിമാ മേഖലയേയും പ്രതിസന്ധിയിലാഴ്ത്തുന്നു. നിവിൻ പോളി നായകനാകുന്ന സിദ്ധാർത്ഥ് ശിവ ചിത്രം സഖാവിന്റെ ചിത്രീകരണം നിർത്തിവെച്ചു. ബി രാകേഷ് നിർമിക്കുന്ന സഖാവിന്റെ മൂന്നാംഘട്ട ചിത്രീകരണമാണ് നീട്ടിവെച്ചത്. 18 മുതൽ പീരുമേട്ടിൽ നടത്താനിരിക്കുകയായിരുന്നു. 35 ദിവസത്തെ ചിത്രീകരണമായിരുന്നു പ്ലാൻ ചെയ്തിരുന്നത്.
 
ഏകദേശം മൂന്നരലക്ഷത്തോളം ദിവസവും വേണ്ടി വരും. സാങ്കേതിക വിദഗ്ധർക്ക് ആവശ്യാനുസരണം രണ്ട് ലക്ഷത്തോലം ചെക്കായി നൽകിയാലും ബാക്കി ആവശ്യങ്ങൾക്ക് 'ചില്ലറ' തന്നെ വേണം. ഭക്ഷണത്തിനുള്ള സാധനങ്ങള്‍ വാങ്ങുന്നതിനും പാചകക്കാരുടെയും വിളമ്പുകാരുടെയും പ്രതിഫലവും ലൊക്കേഷന്‍ വാടകയും മറ്റും നൽകുന്നതിന് ഒരു ലക്ഷം 'ചില്ലറ' തന്നെ വേണം.
 
എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിർമാതാവിന് അക്കൗണ്ടിൽ നിന്നും പിൻവലിക്കാൻ കഴിയുന്ന പണത്തിന് പരിധിയുണ്ട്. ഇതുകൊണ്ട് ഒരു ദിവസം പോലും ചിത്രീകരണം നടത്താനാവില്ല. ഈ സാഹചര്യത്തിലാണു പണം ലഭ്യമാകുന്നതുവരെ ഷൂട്ടിങ് നിര്‍ത്തിവയ്ക്കുന്നത്. ചിത്രീകരണം അന്തിമഘട്ടത്തിലെത്തിയ പല മലയാള സിനിമകളും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പാടുപെടുകയാണ്. പല സ്ഥലങ്ങളിൽ നിന്നും കടംവാങ്ങിയാണ് മിക്ക സിനിമകളും ഷൂട്ടിങ്ങ് നടത്തിക്കൊണ്ടിരിക്കുന്നത്.
Next Article