വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പൊലീസ് കസ്റ്റഡിയിലെടുത്തു.വിലക്ക് ലംഘിച്ച് ദാദ്രിയിലെ ബിസാഡ ഗ്രാമത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഹിന്ദുക്കള്‍ക്കെതിരെ പൊലീസ് വിവേചന പരമായാണ് പെരുമാറുന്നതെന്ന് അറസ്റ്റിലായ പ്രാചി ആരോപിച്ചു. യുഎന്‍ പൊതുസഭക്ക് കത്തയക്കാനുള്ള സമാജ് വാജി പാര്‍ട്ടി നേതാവ് അസംഖാന്റെ ശ്രമം രാജ്യത്തിന്റെ പ്രതിഛായ തകര്‍ക്കാനുള്ള ശ്രമമാണെന്നും പ്രാചി പറഞ്ഞു.വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് ദാദ്രിയില്‍ പ്രവേശിക്കാനുള്ള പ്രാചിയുടെ ശ്രമം.