സച്ചിന്‍ ഇതുവരെ എംപി ഫണ്ട് വിനിയോഗിച്ചിട്ടില്ലെന്ന് ആക്ഷേപം
ക്രിക്കറ്റ് ഗ്രൌണ്ടില്‍ എക്കാലവും മികച്ച പ്രകടനം കാഴ്ച വച്ചിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ രാജ്യ സഭയിലെ പ്രകടനം അത്ര മികച്ചതല്ല. തന്റെ എം പി ഫണ്ടില്‍ നിന്നും ഒരു രൂപ പോലും ഇതേ വരെ സച്ചിന്‍ ചിലവഴിച്ചിട്ടില്ല. സഭയില്‍ സച്ചിന്‍ ഇതേവരെ ഒരു ചോദ്യം പോലും സഭയില്‍ ചോദിട്ടില്ലെന്നും ആക്ഷേപമുണ്ട്.
എന്നാല്‍ സച്ചിനൊപ്പം സഭിയിലുള്ള മറ്റു കായിക താരങ്ങള്‍ തരതമ്യേന ഭേതപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മുന്‍ ഹോക്കി ടീം ക്യാപ്റ്റനായ ദിലീപ് ടിര്‍ക്കെ ലഭിച്ച 5.39 കോടി ഇതുവരെ ചിലവഴിച്ചിട്ടുണ്ട്.
എംപിയുടെ വികസന ഫണ്ടിലേക്ക് പ്രതിവര്‍ഷം അഞ്ചുകോടി രൂപയാണ് ലഭിക്കുക.സച്ചിന് ഇതുവരെ 15 കോടി രൂപ ലഭിച്ചിട്ടുണ്ട്. എന്നാല്‍ തനിക്ക് നിരവധി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതില്‍ അര്‍ഹതയുള്ളത് കണ്ടെത്തി ഫണ്ട് ചിലവഴിക്കുമെന്ന് സച്ചിന്‍ അറിയിച്ചു.