ബെവറേജസ് കോര്‍പ്പറേഷന്റെ ചില്ലറവില്പനകേന്ദ്രങ്ങളില്‍ മദ്യക്കുപ്പി മോഷണം പോകുന്നത് തടയാന്‍ ടി ടാഗിങ് സംവിധാനം വരുന്നു. കുപ്പികളില്‍ ഘടിപ്പിക്കുന്ന ടാഗ് നീക്കം ചെയ്യാതെ പുറത്തേക്ക് കൊണ്ടുപോയാല്‍ അലാറം മുഴങ്ങുന്ന വിധമുള്ള ക്രമീകരണം പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം പവര്‍ഹൗസ് ഷോറൂമില്‍ നടപ്പിലാക്കി.