‘സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്’ കണ്ടശേഷം സച്ചിന്റെ മകള്‍ സാറ പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു

ബുധന്‍, 31 മെയ് 2017 (14:40 IST)
ഇന്ത്യന്‍ സിനിമാ ലോകം ആഘോഷമാക്കിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറുടെ ജീവിതകഥയുടെ ചലച്ചിത്രരൂപമായ 'സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്' കണ്ട് ആരാധകര്‍ ആവേശത്തിലാകുമ്പോള്‍ സിനിമ കണ്ടശേഷം സച്ചിന്റെ മകള്‍ സാറ പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു.

“ എല്ലാവരും സച്ചിനെ എങ്ങനെയാണ് കാണുന്നതെന്നും, അവരുടെ മനസില്‍ അദ്ദേഹത്തിനുള്ള സ്ഥാനം എന്താണെന്നും  ഞാന്‍ ഇതുവരെ ചിന്തിച്ചിരുന്നില്ല. സിനിമ കണ്ട ശേഷമാണ് അച്ഛനോടുള്ള എല്ലാവരുടെയും സ്‌നേഹവും ബഹുമാനവും  എനിക്ക് തിരിച്ചറിയാന്‍ സാധിച്ചത്.

സച്ചിന്‍ എനിക്കെന്നും പ്രീയപ്പെട്ട ആച്ഛന്‍ മാത്രമായിരുന്നതിനാലാണ് ഇതൊന്നും എനിക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയത്. അച്ഛനും അമ്മയും കണ്ടു മുട്ടുന്ന രംഗവും അവരുടെ വിവാഹവുമാണ് സിനിമയില്‍ കൂടുതല്‍ ഇഷ്‌ടപ്പെട്ടത്. ഈ ഭാഗങ്ങള്‍ മനോഹരമായിട്ടാണ് എടുത്തിരിക്കുന്നത് ” - എന്നു സാറ പറഞ്ഞു.

ജയിംസ് എര്‍സ്‌കിന്‍ എന്ന ബ്രിട്ടീഷ് സംവിധായകന്‍ ഒരുക്കിയ സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് ബോക്‍സ് ഓഫീസില്‍ റെക്കോര്‍ഡിട്ട് മുന്നേറുകയാണ്. രാജ്യത്താകെ ഏഴായിരം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്‌തിരിക്കുന്നത്. നിറഞ്ഞ സദസുകളില്‍ സിനിമ പ്രദര്‍ശനം തുടരുകയാണ്.

വെബ്ദുനിയ വായിക്കുക