മൂന്നാം ലോകമഹായുദ്ധം, ഭാവിയിൽ എന്നെങ്കിലും ഒരിക്കൽ സംഭവിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. അത് നടന്നിരിക്കുമെന്ന് അമേരിക്കൻ സൈനിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഇതുവരെ സംഭവിച്ച മഹായുദ്ധങ്ങളെ പോലെ ആയിരിക്കില്ലത്രെ. മൂന്നാം ലോകമഹായുദ്ധത്തിന്റെ ഗതി നിയന്ത്രിക്കുന്നത് തന്നെ വിവർസാങ്കേതിക വിദ്യയായിരിക്കും എന്നാണിവർ പറയുന്നത്.
സ്മാർട്ട് യുഗത്തിൽ ഒരു സ്മാർട്ട് അയുധങ്ങൾ കൊണ്ടുള്ള മഹായുദ്ധം. അതായിരിക്കും മൂന്നാം ലോകമഹായുദ്ധമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിവേഗത്തിൽ വിനാശമായിരിക്കും ഇതിന്റെ ഫലം. ഏതു സാഹചര്യത്തിലായിരിക്കും അത് നടക്കുകയെന്നോ എങ്ങനെയാണെന്നോ ഒരൂഹവുമില്ല. എന്നാൽ, അത്തരമൊരു മഹായുദ്ധം നടന്നിരിക്കുമെന്ന കാര്യത്തിൽ മാത്രം സംശയമില്ല.
മനുഷ്യന്റെ വേഗതയ്ക്ക് അപ്പുറമായിരിക്കും യുദ്ധം നടക്കുകയും അത് അവസാനിക്കുകയും ചെയ്യുക. വിനാശം അത്രകണ്ട് വലുതുമായിരിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന ആയുധങ്ങളുടെ നിയന്ത്രണത്തിലായിരിക്കും യുദ്ധം നടക്കുകയെന്ന് അമേരിക്കൻ സൈന്യത്തിലെ മേജർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. നിലവിൽ ഇത്തരം ആയുധങ്ങളുടെ നിർമാണത്തിലും ശേഖരണത്തിലും ചൈനയും റഷ്യയുമാണ് ഏറെ മുന്നിലുള്ളത്.