നേരത്തെ, റബ്ബര്‍ ഇറക്കുമതി മുംബൈ, ചെന്നൈ തുറമുഖങ്ങളിലൂടെ മാത്രമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. രണ്ടു തുറമുഖങ്ങളിലൂടെ നിര്‍ബാധം റബ്ബര്‍ ഇറക്കുമതി അനുവദിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് യാതൊരു ഗുണവുമില്ലെന്നും ടയര്‍ വ്യവസായികള്‍ ഈ തുറമുഖങ്ങളിലൂടെ ഇറക്കുമതി നിര്‍ബാധം നടത്തുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.