ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ഹാളിനു മുകളിലെ കുരിശില്‍ കാവിക്കൊടി കെട്ടി ആര്‍എസ്എസ് പ്രവര്‍ത്തകര്‍; കേസെടുക്കാതെ പൊലീസ്

രേണുക വേണു
ചൊവ്വ, 23 ജനുവരി 2024 (10:00 IST)
Saffron Flag

മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ഹാളിനു മുകളിലെ കുരിശില്‍ ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ കാവിക്കൊടി കെട്ടി. ജയ് ശ്രീറാം വിളികളോടെ ഒരു കൂട്ടം ആളുകള്‍ പ്രാര്‍ത്ഥനാ ഹാളിനു മുകളില്‍ അതിക്രമിച്ചു കയറി കാവിക്കൊടി കെട്ടുകയായിരുന്നു. ജാബുവ ഗ്രാമത്തിലെ പ്രാര്‍ത്ഥനാ ഹാളില്‍ ഇന്നലെയാണ് സംഭവം. 
 
ആള്‍ക്കൂട്ടത്തിലെ ചിലരെ തിരിച്ചറിഞ്ഞതായി പാസ്റ്റര്‍ നര്‍ബു അമലിയാല്‍ പ്രതികരിച്ചു. സംഭവത്തില്‍ ചിലര്‍ പിന്നീട് ക്ഷമാപണം നടത്തിയെന്നും ഗ്രാമമുഖ്യനുമായി ചര്‍ച്ച ചെയ്ത ശേഷം പരാതി നല്‍കണമോ എന്ന് തീരുമാനിക്കുമെന്നും നര്‍ബു പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article