ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മാപ്പു പറയണമെന്ന് ആം ആദ്‌മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ഹൈദരബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായ രോഹിത്തിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.
സാമൂഹിക നീതിയുടെയും ജനാധിപത്യത്തിന്റെയും കൊലപാതകമാണ് നടന്നത്. ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കി പ്രധാനമന്ത്രി രാജ്യത്തോട് മാപ്പു പറയണം. ദളിതരെ സമൂഹത്തില്‍ മുന്‍നിരയിലേക്ക് കൊണ്ടു വരാന്‍ മോഡി സര്‍ക്കാരിന് ഉത്തരവാദിത്തം ഉണ്ട്. എന്നാല്‍, അദ്ദേഹത്തിന്റെ മന്ത്രി അഞ്ച് ദളിത് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യുകയാണ് ഉണ്ടായതെന്നും ട്വിറ്ററില്‍ കെജ്‌രിവാള്‍ കുറിച്ചു.