റോ​ഹിം​ഗ്യ​ൻ അഭയാര്‍ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണി; ഐക്യരാഷ്ട്ര സഭാ ചട്ടങ്ങള്‍ ബാധകമല്ല - നിലപാടില്‍ ഉറച്ച് കേന്ദ്രം സുപ്രീംകോടതിയില്‍

Webdunia
വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (20:09 IST)
അഭയം തേടിയെത്തിയ റോ​ഹിം​ഗ്യ​ൻ മുസ്‍ലിംകളെ ഒഴിപ്പിക്കണമെന്ന നിലപാടില്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍. റോ​ഹിം​ഗ്യ​ൻ അഭയാര്‍ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു.

റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ തി​രി​ച്ച​യക്കു​ന്ന​ത് സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ സു​പ്രീംകോ​ട​തി കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് വി​ശ​ദ​മാ​യ മ​റു​പ​ടി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യി സു​പ്രീംകോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് കേ​ന്ദ്രം നി​ല​പാ​ട് അ​റി​യി​ച്ച​ത്.

റോ​ഹിം​ഗ്യ​ൻ അഭയാര്‍ഥികള്‍ (ഐഎസ്) ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയില്‍ ചേരാന്‍ സാധ്യതയുണ്ട്. ഇവരുടെ കാര്യത്തില്‍  ഐക്യരാഷ്ട്ര സഭാ ചട്ടങ്ങള്‍ ബാധകമല്ല. ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് കേ​ന്ദ്രം വ്യക്തമാക്കുന്നു.

അ​ഭ​യാ​ർ​ഥി​ക​ളാ​യി ഇ​ന്ത്യ​യി​ലേ​ക്കെ​ത്തി​യ​വ​രെ മ്യാ​ൻ​മ​റി​ലേ​ക്കു ത​ന്നെ തി​രി​കെ പറഞ്ഞയക്കുന്നത് അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ ഉ​ട​മ്പ​ടി​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടിയാ​യി​രു​ന്നു കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്.

അഭയാര്‍ത്ഥികളെ മ്യാന്‍മറിലേക്ക് തന്നെ തിരിച്ചയക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ഐക്യരാഷ്ട്ര സഭയും മനുഷ്യാവകാശ കമ്മീഷനും രംഗത്ത് വന്നിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു.

ജീ​വ​ന് ആ​പ​ത്തു നേ​രി​ടു​ന്ന മ്യാ​ൻ​മ​റി​ലേ​ക്കു റോ​ഹിം​ഗ്യ​ക​ളെ തി​രി​ച്ചയക്കാന്‍ ഇ​ന്ത്യ​ക്കു ക​ഴി​യില്ലെന്നാണ് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയത്. അത്തരത്തിലുള്ള ഇന്ത്യയുടെ നീക്കം അപലപനീയമാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. കൂട്ടത്തോളെ അഭയാർഥികളെ തിരിച്ചയക്കാൻ ഇന്ത്യക്ക് അധികാരമില്ലെന്നും യു​എ​ൻ മ​നു​ഷ്യാ​വ​കാ​ശ ഹൈ​ക്ക​മ്മി​ഷ​ണ​ർ സെ​യ്ദ് റാ​ദ് അ​ൽ ഹു​സൈ​ൻ പ​റ​ഞ്ഞു.

ഏകദേശം 40,000–ഓളം റോ​ഹിം​ഗ്യ​ൻ അഭയാര്‍ഥികള്‍ ഇന്ത്യയിലുണ്ട്. ഇവരില്‍ 16,000 പേർക്ക് അഭയാർഥികളാണെന്നതിന്റെ ഔദ്യോഗിക രേഖകൾ ലഭിച്ചിട്ടുള്ളത്. ഇവർക്കെതിരെ മ്യാൻമറിൽ കടുത്ത വംശീയ സംഘർഷം നടക്കുമ്പോഴും അതിനിടയിലേക്ക് ഇവരെ മടക്കി വിടാനുള്ള നീക്കം ഖേദകരമാണെന്നുമാണ് കൗൺസിലിന്റെ 36മത് വാർഷിക സമ്മേളനത്തിൽ സെ​യ്ദ് റാ​ദ് അ​ൽ ഹു​സൈ​ൻ വ്യക്തമാക്കിയത്.
Next Article