ബോളിവുഡിലെ താരദമ്പതികളായ ജെനിലിയക്കും റിതേഷിനും ഒരു ആണ്‍കുഞ്ഞാണ് പിറന്നു. കുഞ്ഞ് ജനിച്ച കാര്യം റിതേഷാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇന്നലെ വൈകിട്ടായിരുന്നു കുഞ്ഞിന്റെ ജനനം
ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം 2012-ലായിരുന്നു റിതേഷും ജനലിയയും വിവാഹിതാരായത്. ഇവര്‍ 2003 മുതല്‍ പ്രണയത്തിലായിരുന്നു. റിതേഷ് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖിന്റെ മകനാണ്.
നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ജനലിയ മലയാളത്തില്‍ ഉറുമിയിലെ നായിക കഥാപാത്രമായി വേഷമിട്ടിരുന്നു. ഷങ്കറിന്റെ ബോയ്സിലൂടെയാണ് ജെനിലിയ ശ്രദ്ധേയയായത്.