ജമ്മുവിലെ നിയന്ത്രണങ്ങള്‍ നീക്കി; ശ്രീനഗറില്‍ സുരക്ഷ ശക്തം

ബുധന്‍, 14 ഓഗസ്റ്റ് 2019 (15:14 IST)
ജമ്മു കശ്‌മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിന് കൂടുതല്‍ സമയം നല്‍കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിന് പിന്നാലെ ജമ്മുവില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു.

സ്‌കൂളുകളും മറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതായി ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് മുനീര്‍ ഖാന്‍ വ്യക്തമാക്കി. അതേസമയം, ശ്രീനഗറിലെയും കശ്‌മീരിലെയും ചില പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കിയിട്ടില്ല.

ജമ്മു കശ്‌മീരിലെ സാഹചര്യം നിയന്ത്രണവിധേയമാണ്. സ്വാതന്ത്ര്യദിനാഘോഷം സമാധാനപൂര്‍ണമായി നടത്തുകയെന്നതാണ് നിലവിലെ പ്രധാന കാര്യമെന്നും മുനീര്‍ ഖാന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍