‘നിയന്ത്രണങ്ങള്‍ നീക്കാന്‍ സര്‍ക്കാരിന്‌ സമയം നല്‍കണം’; കശ്‌മീര്‍ നിയന്ത്രണങ്ങളിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി

ചൊവ്വ, 13 ഓഗസ്റ്റ് 2019 (15:51 IST)
ജമ്മു കശ്‌മീരിലെ നിയന്ത്രണങ്ങളിൽ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന് സര്‍ക്കാരിന് കൂടുതല്‍ സമയം നല്‍കണമെന്ന് സുപ്രീംകോടതി.

ജമ്മു കശ്‌മീരില്‍ കാര്യങ്ങള്‍ സാധാരണ നിലയിലേയ്ക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു രാത്രികൊണ്ട് ഒന്നും ചെയ്യാനാവില്ല. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. ഇപ്പോള്‍ സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിക്കുകയാണ് വേണ്ടത്. കശ്‌മീരിലേത് ഒരു വൈകാരികമായ വിഷയമാണെന്നും സ്റ്റിസ് അരുൺ മിശ്ര,​ എം ആർഷ,​ അജയ് റസ്തോഗി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കേന്ദ്ര സർക്കാർ എല്ലാ വശങ്ങളും നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ വേണുഗോപാല്‍ കോടതിയില്‍ വ്യക്തമാക്കി.

നിയന്ത്രണങ്ങള്‍ നീങ്ങാന്‍ അധികം സമയം വേണ്ടി വരില്ല എന്നാണ് പ്രതീക്ഷ. ഒരു പക്ഷെ ദിവസങ്ങൾക്കുള്ളിൽ ശാന്തമാകും. സ്ഥിതി മെച്ചമാകുന്നതോടെ നിയന്ത്രണങ്ങൾ നീക്കും. പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്‌മീരില്‍ ഏർപ്പെടുത്തിയിരിക്കുന്ന അപ്രഖ്യാപിത കർഫ്യൂ പിൻവലിക്കണമെന്നും വാർത്ത വിനിമയ സംവിധാനങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മാറ്റണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് തെഹ്‌സീൻ പൂനവാലയാണ് ഹർജി നൽകിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍