റെസ്‌റ്റൊറന്റുകള്‍, ഹോട്ടലുകള്‍, മള്‍ട്ടിപ്ലക്‌സ് തീയറ്ററുകള്‍ എന്നിവിടങ്ങളില്‍ കുപ്പികളിലാക്കിയ കുടിവെള്ളത്തിന് പരമാവധി വിലയേക്കാള്‍ ഈടാക്കാറുണ്ടെന്നും ഇത് നികുതി വെട്ടിപ്പാണെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു.
പാക്ക് ചെയ്ത് വില്പന നടത്തുന്ന ഉത്പന്നങ്ങള്‍ക്ക് എംആര്‍പിയേക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്നത് ലീഗല്‍ മെട്രോളജി നിയമമനുസരിച്ച് കുറ്റകരമാണെന്ന് കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഇത്തരത്തില്‍ വിലകൂട്ടി വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമത്തിന്റെ 36-ാം വകുപ്പനുസരിച്ച 25,000 പിഴ ഈടാക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
വീണ്ടും കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ 50,000 ആകുമെന്നും മൂന്നാം തവണയും കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴ ഒരുലക്ഷമോ അല്ലെങ്കില്‍ ഒരുവര്‍ഷം തടവോ ഇവരണ്ടും കൂടിയോ ശിക്ഷയായി നല്‍കാമെന്നും നിയമത്തില്‍ പറയുന്നു. ജസ്റ്റിസ് രോഹിങ്ടണ്‍ എഫ്. നരിമാര്‍ നേതൃത്വം നല്‍കുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.