ആദ്യ ലൈംഗികാതിക്രമം ചെറുക്കുന്നതിലെ പരാജയം സമ്മതത്തിന് തുല്യമെന്ന് മദ്രാസ് ഹൈക്കോടതി

ഞായര്‍, 29 ഓഗസ്റ്റ് 2021 (09:08 IST)
ആദ്യ ലൈംഗികാതിക്രമം ചെറുക്കുന്നതിൽ ഇരയുടെ പരാജയം മുൻകൂർ സമ്മതത്തിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച്. 19-കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് കീഴ്‌ക്കോടതി വിധിച്ച പത്ത് വർഷത്തെ കഠിനതടവ് റദ്ദാക്കികൊണ്ടാണ് ജസ്റ്റിസ് പൊങ്കിയപ്പന്റെ നിരീക്ഷണം.
 
ആദ്യ ലൈംഗികാതിക്രമം ഇര എതിർക്കാതിരുന്നാൽ അത് മുൻകൂർ സമ്മതത്തിന് തുല്യമാണ്. 21 വയസ്സുള്ള പ്രതിയും 19 വയസ്സുള്ള ഇരയും ഒരേ ഗ്രാമത്തിലുള്ളവരും ഒരു വർഷത്തോളം പ്രണയത്തിലായിരുന്നവരുമാണ്. വി‌വാഹ വാഗ്‌ദാനം നൽകി യുവാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.ഗർഭിണിയായതോടെ യുവാവ് വിവാഹത്തിന്‌ വിസമ്മതിച്ചതിനെത്തുടർന്നാണ് യുവതി പരാതി നൽകിയത്.
 
ഇരയും പ്രതിയും പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിനാൽ ശാരീരിക ബന്ധം തുടർന്നെന്നും കോടതി ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് പരാതിനൽകാൻ രണ്ടരമാസം വേണ്ടിവന്നതെന്നും കോടതി ചോദിച്ചു.യുവാവിന്റെ ആദ്യ ലൈംഗികാതിക്രമം പ്രതിരോധിക്കാത്തത് മുൻകൂർ സമ്മതത്തിന് തുല്യമാണെന്നായിരുന്നു ജസ്റ്റിസ് പൊങ്കിയപ്പന്റെ നിരീക്ഷണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍