സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ ടുജി കേസിലെ പ്രതികളുമായി വിവാദ കൂടിക്കാഴ്ച്ച നടത്തിയെന്ന് വ്യക്തമാക്കിയ വിവരങ്ങൾ നൽകിയതാരെന്ന് വെളിപ്പെടുത്താൻ കേസിലെ ഹർജിക്കാരനായ അഭിഭാഷകൻ പ്രശാന്ത് ഭൂഷനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. മുദ്ര വച്ച കവറിൽ വിശദീകരണം സമർപ്പിക്കാനാണ് കോടതിയുടെ നിർദ്ദേശം.
ആരെങ്കിലും ഒരു പ്രസ്താവന നടത്തിയതിന്റെ പേരിൽ അന്വേഷണത്തിന് ഉത്തരവ് ഇടാനാവില്ലെന്നും കോടതി വ്യക്തമാക്കി. സിബിഐ ഡയറക്ടറുടെ വീട്ടിലെ സന്ദർശന ഡയറി നൽകിയതാര് എന്ന കാര്യവും ഭൂഷൺ വ്യക്തമാക്കണം. അതേസമയം തന്റെ വീട്ടിലെ സന്ദർശക പുസ്തകത്തിലെ 90 ശതമാനവും വിവരങ്ങളും വ്യാജമായി ചേർത്തതാണെന്നും എന്നാൽ ചില വിവരങ്ങൾ സത്യമായിരിക്കാമെന്നും രഞ്ജിത് സിൻഹ കോടതിയിൽ വാദിച്ചു.
ടു ജി കേസിലെ പ്രതിപ്പട്ടികയിലുള്ള ഒരു ടെലികോം കമ്പനി ഉദ്യോഗസ്ഥരും കല്‍ക്കരി കേസിലെ പ്രതികളും രഞ്ജിത് സിന്‍ഹയെ കണ്ടുവെന്നാണ് കേസ്. രഞ്ജിത് സിന്‍ഹയെ ഇവര്‍ അമ്പതിലധികം തവണ കണ്ടുവെന്ന് വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ വസതിയിലെ ഒറിജിനല്‍ വിസ്റ്റര്‍ ഡയറിയാണ് ഹര്‍ജിക്കാരനായ അഡ്വക്കറ്റ് പ്രശാന്ത് ഭൂഷന്‍ കോടതിയില്‍ നല്‍കിയിരിക്കുന്നത്.
സിബിഐ ഡയറക്ടര്‍ക്ക് എതിരെയുള്ള ആരോപണം ഗൌരവമുള്ളതാണെന്നും. പറയാനുള്ളത് രേഖാമൂലം അറിയിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം സിന്‍ഹ സുപ്രീംകോടതിയില്‍സത്യവാങ് മൂലം നല്‍കി. അതേസമയം കോടതിയില്‍തെറ്റായ വിവരങ്ങള്‍നല്‍കിയെന്നു കാണിച്ച് പ്രശാന്ത് ഭൂഷണെതിരെ രഞ്ജിത് സിന്‍ഹ പ്രതിജ്ഞാ ലംഘനക്കേസ് നല്‍കിയിട്ടുണ്ട്.
1.76 ലക്ഷം കോടിരൂപയുടെ അഴിമതി നടന്ന ടുജി കേസില്‍ രഞ്ജിത് സിന്‍ഹയും ഒരു കമ്പനി ഉദ്യോഗസ്ഥനും പലതവണ കണ്ടുമുട്ടിയെന്നതിന് തെളിവാണ് വിസ്റ്റര്‍ ഡയറിയെന്ന് പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ പറഞ്ഞിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.