ഗൂഗിളുമായി ചേർന്ന് റിലയൻസ് ജിയോ 2000 രൂപക്ക് 4 ജി സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങുന്നു. ഈ വർഷം അവസാനത്തോടെയാകും പുതിയ സ്മാർട്ട്ഫോൺ വിപണിയിലെത്തിക്കുക.
ഫോണിനൊപ്പം ജിയോയുടെ സിം സൗജന്യമായി നൽകും. ഗൂഗിൾ മേധാവി സുന്ദർ പിച്ചെ ഇന്ത്യയിലെത്തിയപ്പോള്‍ രാജ്യത്ത് കുറഞ്ഞ വില വരുന്ന ഫോണുകൾക്ക് ആവശ്യക്കാരുണ്ടെന്ന് അഭിപ്രായപ്പെട്ടിരിന്നു. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതിക്ക് കാരണമായത്.
ഗൂഗിളുമായി ചേർന്ന് ഇന്ത്യയിൽ ഫോൺ അവതരിപ്പിക്കുന്നത് ഗുണകരമാവുമെന്ന കണക്കുകൂട്ടലാണ് റിലയൻസ് ജിയോ. ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ കണ്ടെത്താന്‍ സാധിച്ചതിന് പിന്നാലെ പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ അവരെ നിലനിര്‍ത്താനും സാധിക്കുമെന്നാണ് ജിയോ വിശ്വസിക്കുന്നത്.