ഉപഭോക്താക്കളെ വരുതിയിലാക്കി മുന്നേറുന്ന റിലയൻസ് ജിയോ അതിവേഗ 5ജി അവതരിപ്പിക്കുന്നു. സാംസങ്ങുമായി കൈകോര്‍ത്താകും ജിയോ 5ജി സേവനം അവതരിപ്പിക്കുക. ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഇരു കമ്പനികളും ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ജിയോടെ പുതിയ താരീഫ് പ്ലാനുകളും കമ്പനി പ്രഖ്യാപിച്ചു. 149,499 രൂയുടെ പാക്കുകൾ ആക്ടിവേറ്റ് ചെയ്താൽ യഥാക്രമം 2 ജിബി, 60 ജിബി ഡാറ്റ ഒരു മാസത്തേക്ക് ഉപയോഗിക്കാം. മാർച്ച് 1 മുതൽ 31 വരെ 99 രൂപ നൽകി ജിയോയുടെ പ്രൈം അംഗങ്ങളാവാൻ സാധിക്കും. തുടർന്ന് ഏപ്രിൽ ഒന്നു മുതൽ ഇഷ്ടപ്പെട്ട പാക്കുകൾ തെരഞ്ഞെടുക്കാം.
ആദ്യം പ്രഖ്യാപിച്ച 303 രൂപയുടെ പാക്കുകൾക്ക് പുറമെയാണ് പുതിയ നിരക്കുകൾ. 999 രൂപക്ക് 60 ദിവസം 60 ജിബി ഡാറ്റ 1999 രൂപക്ക് 90 ദിവസം 125 ജിബി ഡാറ്റ 4999 രൂപക്ക് 180 ദിവസത്തേക്ക് 350 ജിബി ഡാറ്റ എന്നിവയാണ് ജിയോയുടെ മറ്റ് ഓഫറുകൾ.
ഈ ഓഫറുകൾക്കൊന്നും ഒരു ദിവസത്തിൽ ഇൻറർനെറ്റിനുള്ള വേഗ നിയന്ത്രണം ബാധകമാവില്ല. ഇതിനൊപ്പം കോളുകൾ പൂർണ സൗജന്യവുമായിരിക്കും.