ബ്ലേഡുകാരും ഇനി ബാങ്കുകാരാകും

Webdunia
വ്യാഴം, 26 ജൂണ്‍ 2014 (13:01 IST)
രാജ്യത്തേ പൊതുമേഖല, സ്വാകാര്യ ബാങ്കുകളുടെ ബിസിനസ് കറസ്പോണ്ടന്റുമാരായി ഇനി വായ്പ്പാ സ്ഥാപങ്ങള്‍ എത്തും. രാജ്യത്ത് ബാങ്കിംഗ് സേവനങ്ങള്‍ എല്ലാവരിലുമെത്തിക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനായാണ് റിസര്‍വ് ബാങ്ക് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ (എന്‍ബിഎഫ്സി) ഇത്തരത്തില്‍ നിയമിക്കാന്‍ അനുമതി കിട്ടിയതോടെ കേരളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ്, മണപ്പുറം തുടങ്ങിയ എന്‍ബിഎഫ്സികള്‍ക്ക് ഇത് വളരെ നേട്ടമാകുമെന്ന് പറയപ്പെടുന്നു.

തങ്ങളെ ചുമതലപ്പെടുത്തിയ ബാങ്കുകള്‍ക്ക് വേണ്ടി പുതിയ അക്കൗണ്ടുകള്‍ ആരംഭിക്കാനും നിക്ഷേപം സ്വീകരിക്കാനുമൊക്കെ ഇവര്‍ക്ക് ഇനി സാധിക്കും. എന്നാല്‍ ഇത്തരം സേവനങ്ങള്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ സേവനങ്ങളുമായോ വായ്പാ പദ്ധതികളുമായോ കൂട്ടിക്കുഴയ്ക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് വ്യവസ്ഥ ചെയ്തിട്ടുണ്ട്.