പീഡനങ്ങള്‍ സജീവമായ ഡല്‍ഹിയില്‍ മൂന്ന് വയസുകാരി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. മൃഗീയമായ രീതിയില്‍ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ സ്വകാര്യഭാഗത്ത് തടിക്കഷണം തിരുകിക്കയറ്റിയ നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ചികിത്സക്കായി പ്രവേശിപ്പിച്ച സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയക്ക് ശേഷം കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഞായറാഴ്ച രാത്രിയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. ക്രുരമായി ബലാത്സംഗത്തിന് ഇരയായശേഷം കുട്ടിയുടെ സ്വകാര്യഭാഗത്ത് തടിക്കഷണം തിരുകിക്കയറ്റുകയും ചെയ്തു. രാത്രി 11 മണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ശസ്ത്രക്രിയക്ക് ശേഷം അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വീട്ടിലെ അംഗമാണ് പീഡനത്തിനിരയായത്. അയല്‍വാസിയായ ഒരു വ്യക്തിയെ ആണ് വീട്ടുകാര്‍ സംശയിക്കുന്നത്. പോലീസ് ഇയാള്‍ക്കായുളള തെരച്ചില്‍ ശക്തമാക്കി.