13കാരിയെ സഹോദരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി.. ഒന്നും മിണ്ടാതെ മാതാപിതാക്കള്‍

Webdunia
ബുധന്‍, 25 നവം‌ബര്‍ 2015 (16:02 IST)
13കാരിയായ സഹോദരിയെ  സഹോദരന്‍ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി. സഹോദരനും പ്രായപൂര്‍ത്തിയായിട്ടില്ല. ഹരിയാനയിലെ ചണ്ഡീഗഡിനടുത്തുള്ള ഗ്രാമത്തിലാണ്‌ സംഭവം. വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത്‌ സഹോദരന്‍ തന്നെ പല പ്രാവശ്യം പീഡിപ്പിച്ചെന്ന്‌ പെണ്‍കുട്ടി പോലീസില്‍ മൊഴിനല്‍കി.

അതേസമയം പെണ്‍കുട്ടിയേ സഹോദരന്‍ പീഡിപ്പിച്ചിരുന്നതായി അറിഞ്ഞിട്ടും മാതാപിതാക്കള്‍ ഇത് മറച്ചുവയ്ക്കുകയായിരുന്നു. ഒടുവില്‍ വിവരം മനസിലാക്കിയ പെണ്‍കുട്ടിയുടെ അയല്‍വാസികള്‍ ഒരു സാമൂഹ്യപ്രവര്‍ത്തകന്‌ നല്‍കിയ വിവരത്തെ തുടര്‍ന്നാണ്‌ സംഭവം പുറത്തറിയുന്നത്‌.

പലതവണ സഹോദരന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഏഴ്‌ മാസം ഗര്‍ഭിണിയായ കുട്ടി ഒരു പുന:രധിവാസ കേന്ദ്രത്തിലാണ്‌ ഇപ്പോള്‍ കഴിയുന്നത്‌. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയങ്ങളിലാണ് പീഡനം നടന്നത്.

വിവാഹം കഴിഞ്ഞ ഒരു സഹോദരനും സഹോദരിയും ഇവര്‍ക്കുണ്ടെന്നും പോലീസ്‌ പറഞ്ഞു. ചായക്കട നടത്തുന്ന ഇവരുടെ പിതാവ്‌ സ്‌ഥിരം മദ്യപാനിയാണെന്നും സംഭവം പോലീസില്‍ അറിയിക്കാന്‍ ഇവര്‍ മടികാട്ടിയെന്നും പോലീസ്‌ പറഞ്ഞു.