ബലാത്സംഗ കേസുകൾ ഒത്തുതീർപ്പാക്കാൻ കോടതി നിര്‍ദേശിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് സുപ്രീംകോടതി. ഇത്തരം കേസുകളില്‍ കോടതി മധ്യസ്ഥം നില്‍ക്കുന്നത് നിയമവിരുദ്ധമാണ്. ഇത് സ്ത്രീകളുടെ മാന്യതയെ അവഹേളിക്കുന്നതിന് തുല്യമാണ്. തെറ്റ് ചെയ്യുന്നവര്‍ ആ തെറ്റില്‍ നിന്നു ഒഴിവാക്കപ്പെടുന്നുല്ലെന്നും കോടതി വ്യക്തമാക്കി.
ബലാത്സംഗ കേസിലെ പ്രതിയോട് മൃദു സമീപനമെടുക്കുന്നത് സ്ത്രീകളുടെ അന്തസിനെ മാനിക്കുന്നതിന് എതിരാണ്. ബലാത്സംഗ കേസുകളിലെ ഇരയെ സന്ദര്‍ശിച്ച് ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ദേശിക്കുന്നത് തെറ്റാണ്. ഇത്തരം കേസുകളില്‍ കോടതിക്ക് പുറത്തുവെച്ചുള്ള ഒത്തുതീര്‍പ്പിന് ജഡ്ജിമാര്‍ നിര്‍ദേശം നല്‍കരുതെന്നും സുപ്രീംകോടതി അറിയിച്ചു.
തമിഴ്നാട്ടില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയോട് പ്രതിയെ വിവാഹം കഴിക്കാന്‍ നിര്‍ദേശിച്ച മദ്രാസ് ഹൈക്കോടതി നിര്‍ദേശത്തിനെതിരെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. പീഡനക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കുകയും പീഡനത്തിന് ഇരയായ യുവതിയുമായി ഒത്തുതീർപ്പിന് ശ്രമിക്കാനും നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പതിനഞ്ചുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.