മൂന്ന് തവണ ഗര്‍ഭിണി, നടിക്ക് ഗര്‍ഭഛിദ്രം നടത്തിയത് മന്ത്രി പറഞ്ഞിട്ട്; കൂടുതല്‍ വെളിപ്പെടുത്തല്‍

Webdunia
വ്യാഴം, 1 ജൂലൈ 2021 (11:10 IST)
മുന്‍ മന്ത്രി എം.മണികണ്ഠന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് നടിക്കു ഗര്‍ഭഛിദ്രം നടത്തിയതെന്ന് ഡോക്ടര്‍മാര്‍. അന്വേഷണസംഘത്തോട് ഇക്കാര്യം ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. മണികണ്ഠനെതിരായ പീഡനക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിനു മുന്‍പാകെയാണ് ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍. അന്വേഷണസംഘം ഇക്കാര്യം മൊഴിയായി രേഖപ്പെടുത്തി. 
 
മുഖത്തു പരുക്കേറ്റ നിലയില്‍ നടി ചികിത്സ തേടിയിരുന്നതായും മറ്റൊരു ഡോക്ടര്‍ വെളിപ്പെടുത്തി. അഞ്ചു വര്‍ഷം ഒരുമിച്ചു താമസിക്കുന്നതിനിടെ മൂന്നു തവണ ഗര്‍ഭിണിയായെന്നും വിവാഹം കഴിഞ്ഞു കുട്ടികള്‍ മതിയെന്ന കാരണത്താല്‍ ഗര്‍ഭഛിദ്രം നടത്തിയതായും നടി നേരത്തേ വെളിപ്പെടുത്തിയിരുന്നു.
 
വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ചെന്നും വധിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച് മണികണ്ഠനെതിരെ നടി പരാതി നല്‍കിയിരുന്നു. ബെംഗളൂരുവിലെ ഒളിത്താവളത്തില്‍ നിന്ന് ജൂണ്‍ 20 നാണ് മണികണ്ഠനെ പിടികൂടിയത്. തെക്കന്‍ ജില്ലയിലുള്ള ഒരു ഹോട്ടല്‍ മുറിയില്‍ മണികണ്ഠനും നടിയും ഒരുമിച്ചു താമസിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article