വര്‍ദ്ധിച്ചു വരുന്ന ബലാത്സംഗ വാര്‍ത്തകളില്‍ വിവാദ പ്രസ്താവന നടത്തി പുലിവാലുപിടിച്ച സമാജ് വാദി പാര്‍ട്ടീ നേതാവ് മുലായം സിഗ് യാദവവിന്റെ പ്രസ്താവന വിവാദമായതിന്റെ പിന്നാലെ സംസ്ഥാനത്തെ ഗവര്‍ണ്ണറിന്റെ പ്രസ്താവനയും വിവാദമാകുന്നു.
ബലാത്സംഗങ്ങള്‍ പൊലീസല്ല പട്ടാളവും മാത്രമല്ല ദൈവം തന്നെ വിചാരിച്ചാലും അവസാനിപ്പിക്കാനാകില്ലെന്നാണ് ഉത്തര്‍ പ്രദേശിന്റെ അധിക ചുമതല വഹിക്കുന്ന ഗവര്‍ണ്ണര്‍ ആസിസ് ഖുറേഷി പറഞ്ഞത്. ബലാത്സംഗങ്ങള്‍ രാഷ്ട്രീയ വിഷയമായി ഉപയോഗിക്കരുതെന്നും അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടികളൊട് ആവശ്യപ്പെടുകയും ചെയ്തു.
സംസ്ഥാനത്തേ ക്രമസമാധാന്‍ നില തകര്‍ന്നിരിക്കുകയാണ്. എന്നാല്‍ പീഡനങ്ങള്‍ തടയാനോ അവസാനിപ്പിക്കാനോ സാധിക്കുകയില്ല. എന്നാല്‍ പൊലീസ് ആപരാധികള്‍ക്കെതീരെ നടപടിയെടുക്കാന്‍ മടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.ഉത്തരാഖണ്ഡ് ഗവര്‍ണ്ണറായ ഇദ്ദേഹത്തിനാണ് ഇപ്പോള്‍ യുപിയുടെ അധിക ചുമതല്‍ നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്തേ ജനസംഖ്യാനുപാതികമായി പീഡനങ്ങള്‍ നടക്കുന്നില്ലെന്ന് പറഞ്ഞാണ് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മുലയം സിഗ് യാദവ് പുലിവാല് പിടിച്ചത്.