മുപ്പത്തിരണ്ടുകാരിയായ യുവതിയെ എസ് ഐയും രണ്ട് പൊലീസുകാരും ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു. ബലാത്സംഗത്തിനു ശേഷം യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ മൂര്‍ച്ചയുള്ള ആയുധം കുത്തിക്കയറ്റിയതിനെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ഗഞ്ച് ഇന്‍സ്‌പെക്ടര്‍ കമറുദ്ദീന്‍, സബ് ഇന്‍സ്‌പെക്ടര്‍ എംഎല്‍ വര്‍മ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തു. പൊലീസുകാര്‍ യുവതിയെ ബലമായി ആക്രമിക്കുകയായിരുന്നു. കനത്ത മര്‍ദ്ദനവും ഉപദ്രവവും മൂലം തളര്‍ന്ന യുവതിയെ പൊലീസുകാര്‍ മാറി മാറി ബലാത്സംഗം ചെയ്യുകയായിരുന്നു.
പീഡനത്തിനുശേഷം യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ മൂര്‍ച്ചയുള്ള ആയുധം കുത്തിക്കയറ്റുകയായിരുന്നു. ശക്തമായി രക്തം വാര്‍ന്നതിലൂടെയാണ് മരണം സംഭവിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട യുവതിയുടെ പരിചയക്കാരാണ് അക്രമികളായ പോലീസുകാര്‍ എന്നാണ് പ്രാധമിക അന്വേഷണങ്ങള്‍ നല്‍കുന്ന സൂചന. ബല്‍സിംഗ്‌ഘേദ ഗ്രാമത്തിലെ ഒരു പ്രൈമറി സ്‌കൂളിന് മുന്നില്‍ നിന്നാണ് യുവതിയുടെ ശരീരം ലഭിച്ചത്.
അമേരിക്കന്‍ പ്രസിഡന്റെ ബില്‍ ക്ലിന്റണ്‍ സന്ദര്‍ശനം നടത്തുന്ന സ്ഥലത്തിന് തൊട്ടടുത്തായാണ് ഈ ദാരുണസംഭവം നടന്നത്. ഉന്നത ഉദ്യോഗസ്ഥരും പൊലീസ് സംഘവും വിവിഐപിക്ക് സുരക്ഷ ഒരുക്കുന്ന തിരക്കിലായിരുന്നു. യുവതി ആക്രമിക്കപ്പെട്ട സ്‌കൂളിന് എട്ടുകിലോമീറ്റര്‍ ദൂരത്തുള്ള ജബ്രുളിയിലായാണ് ക്ലിന്റണ്‍ സന്ദര്‍ശനം നടത്തുന്നത്.