ബസിനുള്ളിലെ പീഡന ശ്രമം: സഹോദരിമാര്‍ക്ക് ഭീഷണിയെന്ന്

Webdunia
ശനി, 6 ഡിസം‌ബര്‍ 2014 (17:20 IST)
ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ പീഡന ശ്രമം ചെറുത്ത സഹോദരിമാരായ രണ്ടു പെൺകുട്ടികളുടെ ജീവന് ഭീഷണിയുള്ളതായി പരാതി. അതേസമയം ജീവന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് യുവതികള്‍ പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

പൂജ, ആരതി എന്നിവരാണ് ഓടുന്ന ബസില്‍ ശല്യം ചെയ്തെന്ന് ആരോപിച്ച് യുവാക്കളെ ബെല്‍റ്റ് ഉപയോഗിച്ച് നേരിട്ടത്. പൂവാലന്‍മാരെ കൈകാര്യം ചെയ്ത സഹോദരിമാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പുരുഷന്മാര്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് ബസിലുണ്ടായിരുന്ന സ്ത്രീ മൊഴി നല്‍കുകയും സഹോദരിമാര്‍ പാര്‍ക്കില്‍വെച്ച് മറ്റൊരു യുവാവിനെ കൈകാര്യം ചെയ്യന്ന വിഡിയോകൂടി പുറത്തുവരുകയും ചെയ്ത സാഹചര്യത്തില്‍ ക്യാഷ് അവാര്‍ഡ് ഉടന്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ബസില്‍ യാത്ര ചെയ്യുകയായിരുന്ന സഹോദരിമാരായ ഇരുപത്തിരണ്ടു കാരി അരതികുമാറും പത്തൊൻപതുകാരി പൂജയെയും യുവാക്കള്‍ ആക്രമിച്ചുവെന്നാണ് ആരോപണം. എന്നാല്‍ സംഭവം യുവതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്‌തതാണെന്നും. യുവാക്കളെ കൈകാര്യം ചെയ്യാന്‍ പോകുകയാണെന്നും. ഈ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തണമെന്ന് ബസില്‍ തന്നെ ഇരുന്ന മറ്റൊരു യുവതിയോട് പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് ബസില്‍ ഉണ്ടായിരുന്ന മറ്റ്‌ ചില സ്‌ത്രീകള്‍ മൊഴി നല്‍കിയത്.

ഇരുവരും തിരക്കുള്ള റോത്തക്കിൽ നിന്ന് സോനാപ്പേട്ടിലേക്കു ഹരിയാന റോഡ് വെയ്സ് ബസില്‍ യാത്ര ചെയ്യവെ യുവാക്കൾ സഹോദരിമാരോട് അശ്ലീലം കലർന്ന രീതിയില്‍ സംസാരിക്കുകയായിരുന്നുവെന്നും. തുടര്‍ന്ന് യുവാക്കള്‍ സഹോദരിമാരുടെ ശരീരത്തില്‍ തലോടുകയും പിടിക്കുകയും ചെയ്തെന്നും. ഇതിനെ എതിര്‍ത്ത പെണ്‍കുട്ടികളെ സഹായിക്കാന്‍ ആരും വരാതിരുന്നതിനെ തുടര്‍ന്ന് യുവതികള്‍ തന്നെ ആക്രമികളെ നേരിടുകയുമായിരുന്നുവെന്നുമാണ് വാര്‍ത്തയും വീഡിയോയും പുറത്ത് വന്നത്.

സ്വയം രക്ഷയ്ക്കായി അവർ ബൽറ്റ് ഊരി അടിക്കാൻ തുടങ്ങിയതോടെ കൂടുതല്‍ കോപാകുലരായ ആക്രമികള്‍ പെൺകുട്ടികളെ തള്ളിയും ചവിട്ടിയും ബസില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞെന്നുമാണ് യുവാക്കള്‍ക്കെതിരെയുള്ള ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെ തള്ളിക്കളയുന്ന തരത്തിലുള്ളതായിരുന്നു. ബസില്‍ യാത്ര ചെയ്തിരുന്ന സ്ത്രീകള്‍ നല്‍കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.