പീഡനം സഹിക്കാനായില്ല; ഭർതൃസഹോദരന് വഴങ്ങിക്കൊടുത്ത ശേഷം യുവതി ലിംഗം അരിവാളുപയോഗിച്ച് മുറിച്ചെടുത്തു

Webdunia
വെള്ളി, 12 ഫെബ്രുവരി 2016 (15:36 IST)
ലൈംഗിക പീഡനം സഹിക്കാനാവാതെ വന്നതോടെ വഴങ്ങിക്കൊടുത്തശേഷം യുവതി ഭർതൃസഹോദരന്റെ ലൈംഗികാവയവം അരിവാളുപയോഗിച്ച് മുറിച്ചെടുത്ത ശേഷം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ഹാജരായി. മധ്യപ്രദേശിലെ സിദ്ദി ജില്ലയിൽ ചർഹാറ്റിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. യുവാവിനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഭർത്താവ് നാസിക്കിലാണ് ജോലി ചെയ്യുന്നതിനാല്‍ യുവതി ഭർതൃസഹോദരനൊപ്പം നാട്ടിൽ തന്നെയായിരുന്നു താമസം. വീട്ടില്‍ ആരുമില്ലാതിരിക്കുന്ന സമയത്ത് ഇയാള്‍ യുവതിയെ കയറി പിടിക്കാന്‍ ശ്രമിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നു. മാനസികമായും ശാരീരികമായും പീഡനം തുടര്‍ന്നതോടെ യുവാവിന് വഴങ്ങിക്കൊടുക്കാന്‍ തീരുമാനിക്കുകയും ലൈംഗിക ബന്ധത്തിന് ഇടയില്‍ അരിവാളുപയോഗിച്ച് ലിംഗം മുറിച്ചെടുക്കുകയുമായിരുന്നു.

ഛേദിച്ചെടുത്ത ലൈംഗികാവയവവുമായി പൊലീസ് സ്റ്റേഷനിലെത്തി യുവതി കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ യുവാവിന് അടിയന്തര ചികിൽസ നല്‍കാനായി പൊലീസ് സംഘം വീട്ടിലെത്തിയപ്പോഴേക്കും വീടിനടുത്തുള്ള ഒരു മരത്തിൽ ഇയാള്‍ തൂങ്ങിമരിച്ചിരുന്നു.

യുവതിക്കു നേരെ വധശ്രമത്തിനു കേസെടുത്തെന്നും യുവതി മാനസികമായി പൂർണ ആരോഗ്യവതിയാണെന്നും പൊലീസ് പറഞ്ഞു. ചെയ്തതിൽ യാതൊരു കുറ്റബോധവും യുവതിക്ക് ഇല്ലെന്നാണ് മനസിലാകുന്നതെന്നും സിദ്ദി പൊലീസ് വെളിപ്പെടുത്തി.