സേലത്ത് ആറു വയസുകാരിയെ മാനഭംഗപ്പെടുത്തിയ 14-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സേലം ജില്ലയിലെ പുതുചേത്രത്തില് കഴിഞ്ഞ 20-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പെണ്‍കുട്ടിയുടെ വീട്ടില്‍ ടിവി കാണാനെത്തിയ കൗമാരക്കാരന് മറ്റാരുമില്ലാത്ത സമയത്ത് കുട്ടിയെ മാനഭംഗത്തിനിരയാക്കുകയായിരുന്നു. മാനഭംഗദൃശ്യം കണ്ട കുട്ടിയുടെ മാതാവാണ് പോലീസില്‍ പരാതി നല്‍കിയത്.
ശിശുസംരക്ഷണ നിയമപ്രകാരം ആണ്‍കുട്ടിക്കെതിരേ കേസെടുത്ത പോലീസ് പ്രതിയെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ശേഷം സേലം സെന്‍ട്രല്‍ ജയിലിലേക്കയച്ചു.