സുരക്ഷാ ഉദ്യോഗസ്ഥനെക്കൊണ്ട് ഷൂ ലേസ് കെട്ടിച്ചു; മന്ത്രി വിവാദത്തില്‍

Webdunia
ചൊവ്വ, 26 മെയ് 2015 (15:58 IST)
സുരക്ഷാ ഉദ്യോഗസ്ഥനെക്കൊണ്ട് ഷൂവിന്റെ ലേസ് കെട്ടിച്ച പശ്ചിമബംഗാള്‍ മന്ത്രി വിവാദത്തില്‍ പെട്ടു. മമത മന്ത്രിസഭയിലെ ആസൂത്രണ വകുപ്പ് കൈകാര്യം ചെയ്യുന്ന രാജ്പാല്‍ സിംഗാണ് വിവാദത്തിലായത്.

പ്രശസ്ത കലാകാരന്‍ രാംകിങ്കറിനെ ആദരിക്കുന്ന പരിപാടിയില്‍ രാം കിങ്കറിന്റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ  ശേഷം പുറത്തിറങ്ങിയ രാജ്പാല്‍ സിംഗ് ഉദ്യോസ്ഥനോട് ഷൂ എടുക്കാന്‍ ആംഗ്യം കാട്ടിയ ശേഷം ലേസ് കെട്ടിത്തരുവാനും നിര്‍ദ്ദേശിക്കുകയായിരുന്നു.

ഉദ്യോഗസ്ഥന്‍ മന്ത്രിയെ ഷൂ അണിയിക്കുന്ന ചിത്രം പുറത്തായതോടെ മന്ത്രിക്കെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മുന്‍ ഐപിഎസ് ഓഫീസര്‍ കൂടിയായണ് രാജ്പാല്‍ സിംഗ്