മോഡിയുടെ സത്യപ്രതിജ്ഞയ്ക്ക് രജനി എത്തില്ല

തിങ്കള്‍, 26 മെയ് 2014 (11:18 IST)
നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് എത്തില്ല. രജനി സ്ഥലത്തില്ലാത്തതിനാലാണ് ചടങ്ങില്‍ നിന്നു വിട്ടു നില്‍ക്കുന്നതെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. 
 
ശ്രീലങ്കന്‍ പ്രസിഡന്റിനെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴ്നാട്ടില്‍ എത്തിയപ്പോള്‍ മോഡി രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ ചെന്നൈയിലെ രജനീകാന്തിന്റെ വസതിയിലേക്ക് സത്യപ്രതിജ്ഞയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ് സംഘടനകള്‍ പ്രകടനം നടത്തിയിരുന്നു.
 

വെബ്ദുനിയ വായിക്കുക