ഇന്ത്യയില്‍ ഐഎസ് 'തല' പൊക്കില്ല: രാജ്നാഥ് സിംഗ്

ശനി, 29 നവം‌ബര്‍ 2014 (12:29 IST)
ഇന്ത്യയില്‍ ഒരു ഭീകരവാദ സംഘടനകളെയും വളരാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഐഎസ് ഐഎസ്  പോലുള്ള സംഘടനകളെ നേരിടാന്‍ ഇന്ത്യ തയാറാണെന്നും, ഇന്ത്യയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പാക്കിസ്ഥാനിലെ സര്‍ക്കാര്‍ ഘടകങ്ങള്‍ക്കു പങ്കുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഐഎസ് ഐഎസ് ചുവടുറപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന.

ഇന്ത്യയിലെ ഇന്റലിജന്‍സും പൊലീസും അതി ശക്തരാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇവര്‍ വഹിക്കുന്ന പങ്ക് പ്രശംസയര്‍ഹിക്കുന്നതാണ്. പഴയതുപോലെ കശ്മീരില്‍ നിന്നു യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ തീവ്രവാദികള്‍ക്ക് നിലവില്‍ സാധിക്കുന്നില്ലെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.

അതേസമയം യുവാക്കള്‍ ഭീകരവാദ സംഘടനകളില്‍ ആകൃഷ്ടരായി പോരാട്ടത്തിന് പോകുന്നത് ആശങ്ക ഉയര്‍ത്തുന്നതാണെന്നും. എന്നാല്‍ ഇത്തരത്തിലുള്ള ഏത് സംഘടനകളെയും ഇന്ത്യയില്‍ വളരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ഗുവാഹത്തിയില്‍ പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക